Posts

Showing posts from October, 2020

“Know your enemy well”

  Know your enemy well...!!!! As I entered our general critical care unit in the hospital yesterday, I came across a healthy looking gentleman in his early 40’s admitted few days ago,    remaining intubated and on the ventilator. The nurse informed that he is a bit unstable and critical. His complaints had started as an apparent swelling and redness of his left leg which increased during the next 24 hours.  He was in excruciating pain which forced him to seek medical attention in a peripheral hospital.     The doctors scanned his legs and found that there were multiple blood clots in the blood vessels and he was started on injections to dissolve the same. But he deteriorated quickly as the swelling had increased so much so that his blood supply to the left lower limb was compromised. He was urgently subjected to a fasciotomy(surgical procedure) to relieve the pressure in his legs and eventually he had to be in the ventilator due to his deteriorating general...

Contended life💞

 നമുക്ക് ജീവിക്കാൻ ആസ്വദിക്കാൻ സ്നേഹിക്കാൻ ഒക്കെ ഉള്ളത് ഈ നിമിഷങ്ങൾ മാത്രം. ഇന്നലെകൾ ഓർമ്മകൾ ആയി കഴിഞ്ഞിരിക്കുന്നു. നാളെകൾ നമുക്ക് ഉറപ്പില്ലാത്ത ഒന്നാണ്. അപ്പോൾ കൈയിൽ ഉള്ളത് നമ്മൾ ശ്വാസം എടുത്ത് വിട്ടുകൊണ്ടിരിക്കുന്ന ഈ നിമിഷങ്ങൾ മാത്രം. ഇപ്പോൾ നാം ഉള്ളത് മനസ്സിന് സുഖം അല്ലെങ്കിൽ ദുഃഖം ഉള്ള ഘട്ടങ്ങളിൽ ആയിരിക്കാം. മനസ്സുഖം അനുഭവപ്പെടുന്നവർ കൂടുതൽ നേരം/കാലം അത് കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുക. മനസ് ദു:ഖത്താൽ നീറുന്നവർക്ക് ഏത് നിമിഷവും ആ ദുഃഖം മറികടക്കാൻ കഴിവുള്ള മനുഷ്യമനസ്സുകൾ തങ്ങൾക്ക് ഉണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിക്കട്ടെ...!! കാരണം നമ്മൾ നമ്മുടെ ഓരോ നിമിഷങ്ങളെയും എങ്ങനെ നേരിടുന്നുവോ, അത് പോലെ ഇരിക്കും നമ്മുടെ മനസ് അതിനെ പ്രോസസ്സ് ചെയ്യുന്നത്. വിശക്കുമ്പോൾ വയറ് നിറയുകയും , ഉടുക്കാൻ തരക്കേടില്ലാത്ത തുണിയും, ഉറങ്ങാൻ ഒരു കൂരയും ഉള്ള ആർക്കും പിന്നെ അധികം കിട്ടുന്നത് ഒക്കെ സന്തോഷിക്കാൻ ഉള്ള ബോണസുകൾ അല്ലേ....?😇😇

Telepathy or the real ghost😱😱😱

 കോട്ടയം മെഡിക്കൽ കോളേജിൽ പി.ജി. ചെയ്യുന്ന കാലം. മയക്ക് ഡോക്ടറായതിനാൽ കാഷ്യാൽറ്റി തിയറ്ററിൽ ഇടക്കിടെ 24 മണിക്കൂർ ഡ്യൂട്ടികൾ ഉണ്ടാവും. ഒരു ദിവസം ഏതാണ്ട് രാത്രി 1 മണി വരെ കേസുകളുണ്ടാർന്നു. അത് കഴിഞ്ഞ് കുറച്ച് നേരം വിശ്രമിക്കാനായി ഡ്യൂട്ടി റൂമിൽ കയറി. പെട്ടെന്ന് തന്നെ ഉറങ്ങി പോയ ഞാൻ ഒരു സ്വപ്നം കാണാൻ ഇടയായി. ഏറ്റുമാനൂർ അപ്പുറം ഒരു കാറും ലോറിയും കൂട്ടിയിടിച്ചിരിക്കണു. കാറിൽ ഉണ്ടായിരുന്ന അമ്മയും മകളും രക്തത്തിൽ മുങ്ങി കിടക്കുന്നു. അവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആയി എല്ലാവരും ശ്രമിക്കുന്നു. നാട്ടുകാർ അവരെ രണ്ട് പേരെയും ആംബുലൻസിൽ ഹോസ്പ്പിറ്റലിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ആ അമ്മ "എൻ്റെ മോളെ രക്ഷിക്കണേ " എന്ന് പറഞ്ഞ് വാവിട്ട് കരയുന്നുണ്ട്. പാതി ജീവൻ ഉള്ള ആ രണ്ട് പേരെയും കയറ്റി ചീറിപ്പാഞ്ഞ ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി നീങ്ങി.  പെട്ടെന്ന് ഡ്യൂട്ടിയിൽ ഉള്ള സിസ്റ്റർ വാതിലിൽ തട്ടി ഒച്ചയിട്ട് വിളിക്കുന്ന കേട്ട് ഞാൻ ഞെട്ടി ഉണർന്നു. എന്തൊരു സ്വപ്നം ആണ് കണ്ടെതെന്ന് മനസിൽ ആലോചിച്ചു, അത് സ്വപ്നം മാത്രമാണല്ലോ എന്നു സമാധാനിച്ചു എണീക്കുമ്പോഴേക്കും സിസ്റ്റർ ...

Ugandan ragging aparatha....!!!!

 "ഉഗാണ്ടയിലെ റാഗിംഗ് അപാരത" ----------------------------------- കോഴിക്കുഞ്ഞുങ്ങളെ പരുന്ത്, കഴുകൻ, കുറുക്കൻ മുതലായ "ഭീകര '' ജന്തുക്കളിൽ നിന്നും രക്ഷാകവചം തീർത്ത് സംരക്ഷിക്കുന്ന പോലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളെ സീനിയർ ചേട്ടന്മാരിൽ നിന്നും അകറ്റി നിർത്തുന്ന താവളമാണ് TDMC യിലെ MH 3 അഥവാ ഉഗാണ്ട . സന്തോഷ് ജോർജിൻ്റെ സഞ്ചാരത്തിൽ പറയുന്ന പോലെ  " പുരാതന സോവിയറ്റ് യൂണിയൻ കാലത്തെ കോൺസൻട്രേഷൻ ക്യാംപുകളെ വിസ്മരിപ്പിക്കുന്ന രീതിയിലുള്ള ചെറു കെട്ടിടങ്ങൾ.  ആദ്യദിനം തന്നെ സഹമുറിയനായ വാചാലനായ സുഹൃത്തിനെ പരിചയപ്പെട്ടു. ഹോസ്റ്റലിൽ വരുന്നതിന് മുന്നേ എൻ്റെ ഏറ്റവും വലിയ പേടി റാഗിംഗ് ഉണ്ടാകുമോ എന്നുള്ളതാർന്നു. അത്തരത്തിലുള്ള പല കഥകളും ഞാൻ കേട്ടിട്ടുണ്ടാർന്നു. പക്ഷെ എൻ്റെ സഹമുറിയൻ ആളൊരു പുലിയാണെന്നും ഇതിനെ ഒന്നും വക വയ്ക്കാത്ത ആളാണെന്നും മനസിലായി. അവൻ്റെ വാക്കുകൾ എനിക്ക് ആത്മവിശ്വാസമേകി. "ആര് വന്നാലും പേടിക്കരുത് ധൈര്യമായി നേരിടണം, ഇത് 20-ാം നൂറ്റാണ്ട് ആണ്, കാലം ഒക്കെ മാറി മോനേ, ഇതെന്താ വെള്ളരിക്കാ പട്ടണോ ".എന്ന് തുടങ്ങുന്ന വാക്കുകളിൽ ഞാൻ സമാധാനം പൂണ്ടു. "...