ഉപ്പാടെ വെല്ലിക്ക....എന്റെ മൂത്താപ്പ
ഉപ്പാടെ വെല്ലിക്ക....എന്റെ മൂത്താപ്പ 🌿❤️🌿❤️🌿❤️🌿❤️🌿❤️🌿❤️🌿 ചില വ്യക്തികൾ മൺമറഞ്ഞു പോയാലും മനസ്സിൽ നിന്നും അവരുടെ ഓർമ്മകൾ മാഞ്ഞു പോകാൻ കാലങ്ങളെടുക്കും. അവർ അവരുടെ ജീവിതയാത്രയിൽ ചെയ്തു കൂട്ടിയ നന്മകൾ, അവർ പകർന്ന് തന്ന സ്നേഹവായ്പുകൾ, അവർ അടുത്ത തലമുറക്ക് വെട്ടിത്തളിച്ച വഴികൾ, എന്തിന് അവരുടെ ശാസനകളും ശിക്ഷണരീതികളും എല്ലാം നമ്മുടെ മനസ്സിൽ കൊത്തി വച്ച ഓർമ്മകളായി നിലനിൽക്കും. ഇപ്പറഞ്ഞ പോലത്തെ ഒരു വ്യക്തിത്വമാണ് എനിക്ക് ഈ കുറിപ്പ് എഴുതാൻ പ്രചോദനം ആവുന്നത്. RV മുഹമ്മദ്.....ഒരു പാട് ജനങ്ങൾ ആർവിക്ക എന്നും ആർവി മൗലവി എന്നും വിളിക്കുന്ന എന്റെ സ്വന്തം RV മൂത്താപ്പ......!! എന്റെ ഓർമ്മകൾ തുടങ്ങുന്നത് 1987 കളിലെ ഞങ്ങളുടെ അജ്മാനിലെ വില്ലയിൽ നിന്നാണ്. RV മൂത്താപയുടെയും ഞങ്ങളുടെയും കുടുംബം കൂടാതെ മറ്റു 3 - 4 കുടുംബങ്ങൾക്ക് കൂടി സൗകര്യപ്രദമായി താമസിക്കാൻ കഴിയുന്ന ആ വലിയ വില്ലയിൽ ആണ് മൂപ്പരെ കുറിച്ചുള്ള ആദ്യ ചിത്രം മനസ്സിൽ തെളിയുന്നത്. അറബികൾ "കന്തൂറ" എന്ന് പറയുന്ന വെള്ള വേഷം ധരിച്ചാണ് ഞാൻ മിക്കപ്പോഴും അദ്ദേഹത്തെ കണ്ടിരിക്കുന്നത്. തൊപ്പിയും, തേച്ച് വടിവ് ഒപ്പിച്ച വെള്ളത്തട്ടവും, കറുത്ത ചെറി...