Posts

Duronto

 എൻ്റെ കന്നി (DURONTO) ദുരന്തോ യാത്ര 🚂 💛 🚂 💛 🚂 💛 🚂 💛 🚂 💛 🚂 2009 - 2010 കാലഘട്ടം മമത ബാനർജി റെയിൽവേ മന്ത്രി ആയിരുന്ന സമയം. ദുരന്തോ (Duronto) ദീർഘദൂര എക്സ്പ്രസുകൾ പ്രചാരത്തിലാകാൻ തുടങ്ങിയിരുന്ന അക്കാലത്ത് നോൺ സ്റ്റോപ്പ് ട്രെയിനുകളായ അവയിൽ യാത്രയിലുടനീളം ഒരു ഡോക്ടറുടെ സേവനം ആവശ്യമാണ് എന്ന് റെയിൽവേ മന്ത്രാലയം തീരുമാനിക്കുന്നു. സതേൺ റെയിൽവേ ഹെഡ്ക്വാർട്ടേഴ്സ് ആയ ചെന്നൈയിൽ നിന്നും ഇന്ത്യൻ തലസ്ഥാന നഗരിയായ ദില്ലി വരെ ഏതാണ്ട് 2200 കിലോമീറ്ററുകൾ 28 മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന Duronto Express ..!! ആ ട്രെയിനിൻ്റെ പ്രത്യേകത origin - destination സ്റ്റേഷനുകൾക്കിടയിൽ ടെക്നിക്കൽ സ്റ്റോപ്പുകൾ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ലോക്കോപൈലറ്റ് ചെയിഞ്ച് /ഗാർഡ് ചെയിഞ്ച് /വാട്ടർ ഫില്ലിംഗ് എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഒഴിച്ചാൽ യാത്രക്കാർക്ക് കയറാനോ ഇറങ്ങാനോ ഉള്ള സ്റ്റോപ്പുകൾ ഒന്നുമില്ല. ടിക്കറ്റുകൾ അന്ന് അത്തരത്തിൽ മാത്രമേ ലഭിക്കുകയും ഉള്ളു. റെയിൽവേ മന്ത്രാലയം ഡോക്ടറുടെ സേവനം ഈ ട്രെയിനുകളിൽ നിർബ്ബന്ധമാക്കിയതോടെ അന്ന് പാലക്കാട് ഡിസിഷനിൽ ജോലി നോക്കിയിരുന്ന എൻ്റെ ഊഴവും വന്നെത്തി. ഏതാണ്ട് 3 ദിവസം നീ

Lunar Hawai Sandals

  🩴🩴🩴🩴🩴🩴🩴🩴🩴🩴🩴🩴🩴🩴🩴 ലൂണാർ   ഹവായി   റബ്ബർ   ചെരുപ്പുകൾ ...!!  😃😃😃 എന്നെ   സംബന്ധിച്ച്   വളരെ   ഗൃഹാതുരത്വം   ഉണർത്തുന്ന   ഒരു   സംഗതി   ആണ്   മേൽ   പറഞ്ഞ   സംഭവം   എന്ന്   പറയാതെ   വയ്യ .  എൻ്റെ   ചെറുപ്പ   കാലത്ത്   ആണുങ്ങളും   പെണ്ണുങ്ങളും ,  സാധാരണക്കാരനും   അല്ലാത്തവരും ,  തങ്ങളുടെ   സാമൂഹിക സാമ്പത്തിക   അവസ്ഥക്ക്   ഭേദമന്യേ   വാങ്ങി   ധരിച്ചിരുന്ന   ഈ   തരം   റബ്ബർ   ചെരുപ്പുകൾ  2000  ആണ്ടിന്   മുന്നേ   ജനിച്ച എല്ലാവരുടെയും   സന്തത   സഹചാരിയായിരുന്നിരിക്കണം .  അന്നൊക്കെ  Public function/ കല്യാണങ്ങൾ / വിശേഷ അവസരങ്ങളിലും   ഇവ   ധരിച്ചാണ്   ആളുകൾ   പോയിക്കൊണ്ടിരുന്നിരുന്നത് .  സ്കൂൾ   കാലഘട്ടങ്ങളിൽ   മഴക്കാലം   ആയി   കഴിഞ്ഞാൽ   പിന്നെ   ഞാൻ   ഹവായി   ചെരുപ്പുകൾ   അല്ലാതെ   മറ്റൊന്നും ധരിക്കുന്ന   പ്രശ്നമില്ല . " വിലയോ   തുച്‌ഛം   ഗുണമോ   മെച്ചം "  ആയതിനാൽ   വീട്ടിലുള്ള   എല്ലാവരും   സ്ഥിരം ഉപയോഗിച്ചിരുന്നതും   ഇവ   തന്നെ .  ചകിരിയും   നനഞ്ഞ   മണ്ണും   സോപ്പ്   വെള്ളവും   ഉപയോഗിച്ച്   ചെരുപ്പുകൾ   തേച്ചുരച്ച്   വൃത്തിയാക്കുന്ന   ഒരു   സ്വഭാവം എനിക്കന

ഒരു MITRAL STENOSIS അപാരത

 ❤️❤️ഒരു MITRAL STENOSIS അപാരത ❤️❤️ -------------------------------------------—- 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ പോസ്റ്റിംഗ്, പരീക്ഷകൾ ഇവയെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസിലോട്ടൊടിയെത്തുന്ന ഒരു പേരാണ് Mr: ഷിഹാബ്.....!!  ആളുടെ രൂപമോ കോലമോ എനിക്ക് കാര്യമായി അത്ര ഓർമ്മ ഇല്ലെങ്കിലും ഇനി പറയണ കാര്യങ്ങൾ നല്ല വ്യക്തതയോടെ മനസിൽ ഉണ്ട്. 😃😃 ഷിഹാബ്...!!!  അന്ന് കാലത്തെ മെഡിക്കൽ/സർജിക്കൽ അവസാനവർഷ യൂണിവേഴ്സിറ്റി പരീക്ഷകൾ തുടങ്ങുന്നതോടെ ആശുപത്രിയിൽ വന്നു ചേരുന്ന സ്ഥിരം മുഖങ്ങളിലൊരാൾ. ചെറുപ്പത്തിൽ റ്യൂമാറ്റിക് ഫീവർ (വാതപ്പനി) വന്ന് ഹൃദയവാൽവിന് അസുഖം ബാധിച്ച മൂപ്പർ വർഷങ്ങളായി ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൻ്റെ ചികിൽസയിലാണ് ഉള്ളത്. പക്ഷെ തൻ്റെ ഈ വാൽവ് തകരാറ് കൊണ്ട് തന്നെ യൂണിവേഴ്സിറ്റി പരീക്ഷകളിലെ മിന്നും താരം ആണ് ഇദ്ദേഹം. യൂണിവേഴ്സിറ്റി ഫൈനൽ പരീക്ഷയിൽ കുറഞ്ഞ ഒരു പരീക്ഷയിലും മൂപർ വന്ന് തല കാണിക്കാറില്ല താനും. ഏതാണ്ട് 40നോട് അടുപ്പിച്ച് പ്രായം ഉള്ള ഷിഹാബിൻ്റെ ഹൃദയത്തിൻ്റെ ഇടത് വശത്തെ Mitral valve എന്ന വാൽവാണ് ചെറുപ്രായത്തിൽ വന്ന റ്യൂമാറ്റിക് ഫീവർ കാരണം ഏതാണ്ട്

ഉപ്പാടെ വെല്ലിക്ക....എന്റെ മൂത്താപ്പ

ഉപ്പാടെ വെല്ലിക്ക....എന്റെ മൂത്താപ്പ 🌿❤️🌿❤️🌿❤️🌿❤️🌿❤️🌿❤️🌿 ചില വ്യക്തികൾ മൺമറഞ്ഞു പോയാലും മനസ്സിൽ നിന്നും അവരുടെ ഓർമ്മകൾ മാഞ്ഞു പോകാൻ കാലങ്ങളെടുക്കും. അവർ അവരുടെ ജീവിതയാത്രയിൽ ചെയ്തു കൂട്ടിയ നന്മകൾ, അവർ പകർന്ന് തന്ന സ്നേഹവായ്പുകൾ, അവർ അടുത്ത തലമുറക്ക് വെട്ടിത്തളിച്ച വഴികൾ, എന്തിന് അവരുടെ ശാസനകളും ശിക്ഷണരീതികളും എല്ലാം നമ്മുടെ മനസ്സിൽ കൊത്തി വച്ച ഓർമ്മകളായി നിലനിൽക്കും. ഇപ്പറഞ്ഞ പോലത്തെ ഒരു വ്യക്തിത്വമാണ് എനിക്ക് ഈ കുറിപ്പ് എഴുതാൻ പ്രചോദനം ആവുന്നത്. RV മുഹമ്മദ്.....ഒരു പാട് ജനങ്ങൾ ആർവിക്ക എന്നും ആർവി മൗലവി എന്നും വിളിക്കുന്ന എന്റെ സ്വന്തം RV മൂത്താപ്പ......!!  എന്റെ ഓർമ്മകൾ തുടങ്ങുന്നത് 1987 കളിലെ ഞങ്ങളുടെ അജ്മാനിലെ  വില്ലയിൽ നിന്നാണ്. RV മൂത്താപയുടെയും ഞങ്ങളുടെയും കുടുംബം കൂടാതെ മറ്റു 3 - 4 കുടുംബങ്ങൾക്ക് കൂടി സൗകര്യപ്രദമായി താമസിക്കാൻ കഴിയുന്ന ആ വലിയ വില്ലയിൽ ആണ് മൂപ്പരെ കുറിച്ചുള്ള ആദ്യ ചിത്രം മനസ്സിൽ തെളിയുന്നത്. അറബികൾ "കന്തൂറ" എന്ന് പറയുന്ന വെള്ള വേഷം ധരിച്ചാണ് ഞാൻ മിക്കപ്പോഴും അദ്ദേഹത്തെ കണ്ടിരിക്കുന്നത്. തൊപ്പിയും, തേച്ച് വടിവ് ഒപ്പിച്ച വെള്ളത്തട്ടവും, കറുത്ത ചെറി